ബാലഗോകുലം .................ബാലദിനം
കൃഷണ വര്‍ഷം 5110(1184 ചിങ്ങം 7 )ആഗസ്റ്റ് 23 ശനിയാഴ്ച
വിശ്വാവസുസംവത്സരം ശ്രാവണ മാസത്തില്‍ ബുധവാരവും അഷ്ട്ടമിതിഥിയും രോഹിണിനക്ഷത്രവും ചേര്‍ന്ന ദിവസം ആണ് - ധര്‍മ്മ സംരക്ഷണത്തിന്നു ശ്രീകൃഷണഭഗവാന് ഭാരത ഭൂമിയില്‍ അവതരിച്ചത് .
പ്രേമമാണ് പ്രപഞ്ചത്തിന്റെ ജീവനാടിയെന്നു തന്റെ മുരളീഗീതത്തില് ആ ദിവ്യ പ്രേമനായകന്‍ വ്യക്തമാക്കി . തൃക്കരങ്ങളില്‍ ചമ്മട്ടിയും ചൂരല്‍ ഏന്തിയും മൈത്രിയുടെയും ,ആശ്രിത സംരക്ഷണത്തിന്റെയും ആദര്‍ശം എന്തെന്ന് ലോകത്തിന്നു കാണിച്ചുകൊടുത്തു .
തന്റെ കയ്യാല്‍ മരണം ഏറ്റവരെ തന്നില്‍ ലയിപ്പിച്ചും , അനുഗ്രഹം വാങ്ങിയവര്‍ക്കു മോക്ഷം നല്‍കിയും താന്‍ ഈശ്വരന് തന്നെ എന്ന് സ്പഷ്ട്ടമാക്കിയ ശ്രീകൃഷണ പരമാത്മാവിന്റെ ജന്മ്മദിനം ബാലഗോകുലം ബാലദിനം ആയി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .